ധനുഷിൻറെ അടുത്ത പടത്തിൽ നായകൻ അജിത്തോ?

MARCH 4, 2025, 9:37 PM

നടൻ ധനുഷിന്റെ സംവിധാന സംരംഭത്തിൽ അജിത് നായകനാകുമെന്ന റിപ്പോർട്ടുകൾ. വലൈപേച്ചിൽ എന്ന യൂട്യൂബ് ചാനലാണ് ധനുഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ അജിത് നായകനാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

 ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്‌ചേഴ്‌സായിരിക്കും ചിത്രം നിർമിക്കുക എന്നും അനിരുദ്ധ് സംഗീതം നിര്‍വഹിക്കുമെന്നും റൂമറുകളുണ്ട്.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഡ്‌ലി കടൈയുടെ റിലീസ് വീണ്ടും നീട്ടിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 10 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് നീട്ടിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെ അടുത്ത ചിത്രത്തില്‍ അജിത് നായകനാകുന്നതിനാലാണോ ക്ലാഷില്‍ നിന്ന് ധനുഷ് പിന്‍വാങ്ങുന്നതെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഏപ്രിൽ 10 ന് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും റിലീസ് ചെയ്യുന്നുണ്ട്.

മുന്നേയും ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടിയിരുന്നു. ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ച സിനിമ അജിത്തിന്റെ വിടാമുയർച്ചിയുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കാനായാണ് ഏപ്രിലിലേക്ക് മാറ്റിയത് എന്ന് തമിഴ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam