വിവാഹ ശേഷമുള്ള ആദ്യ സിനിമയില്‍ കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും. .വിവാഹത്തിന് ശേഷം നടി തന്റെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
അവസാനമായി കീര്‍ത്തി സുരേഷ് പ്രത്യക്ഷപ്പെട്ട ചിത്രം ബേബി ജോണ്‍ ആയിരുന്നു. വരുണ്‍ ധവാന്‍ നായകനായി എത്തിയ ചിത്രം കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു.
കാലീസ് സംവിധാനം ചെയ്ത് അറ്റ്ലി നിര്‍മ്മിച്ച ചിത്രം എന്നാല്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു. തമിഴ് ചിത്രം തെറിയുടെ റീമേക്കായിരുന്നു ചിത്രം.
റിവോള്‍വര്‍ റീത്ത എന്ന ചിത്രം കീര്‍ത്തി സുരേഷിന്‍റെതായ പ്രീ പ്രൊഡക്ഷനിലാണ് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അതേ സമയം കീര്‍ത്തി സുരേഷ് നായികയാകുന്ന വെബ് സീരീസാണ് അക്ക നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
'എനക്കു തൊഴില്‍ റൊമാന്‍സ്' എന്ന ചിത്രത്തിലാണ് അശോക് സെല്‍വന്‍ അവസാനമായി അഭിനയിച്ചത്. കമല്‍ഹാസനും സിലംബരസന്‍ ടി.ആറും അഭിനയി ക്കുന്ന തഗ് ലൈഫ് എന്ന സിനിമയില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്