'പുഷ്പ: ദി റൂളിൻ്റെ' വൻ വിജയത്തിന് ശേഷം നടൻ അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. ആറ്റ്‌ലിയാണ് സംവിധാനം.
ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ 2025 ഏപ്രിലിൽ ആരംഭിച്ചെന്നും, ഈ വർഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും, 2026ൽ ഒരു വലിയ റിലീസ് ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ പ്രോജക്ടിനായി ആറ്റ്ലി 100 കോടി രൂപയുടെ ഭീമമായ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് വ്യവസായത്തിലെ മുൻനിര സംവിധായകർ ആവശ്യപ്പെടുന്ന പ്രതിഫലത്തിന് തുല്യമാണെന്നും റിപ്പോർട്ടുകളുണ്ട്.
എങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. ഷാരൂഖ് ഖാനൊപ്പം 'ജവാൻ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയതിന് പേരുകേട്ട ആറ്റ്‌ലി, തൻ്റെ പാൻ ഇന്ത്യൻ സിനിമാ മേക്കിങ്ശൈലിയിലൂടെ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, പുനർജന്മം കേന്ദ്ര പ്രമേയമാക്കിയ ഒരു പീരിയഡ് ഡ്രാമയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ജാൻവി കപൂർ നായികയായി അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകാനാണ് സാധ്യത.
2016ൽ പുറത്തിറങ്ങിയ തൻ്റെ തമിഴ് ചിത്രമായ 'തെരി'യുടെ റീമേക്കായ 'ബേബി ജോൺ' എന്ന ചിത്രത്തിലൂടെ അറ്റ്ലി അടുത്തിടെ ബോളിവുഡിൽ നിർമാണത്തിലേക്കും കടന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്