പാറ്റ്ന: ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ എൻഡിഎ വിടുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രഞ്ജനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പിന് ശേഷം ആര് മുഖ്യമന്ത്രിയായാലും നിതീഷ് കുമാർ മുഖ്യമന്ത്രി ആകില്ലെന്നും പ്രശാന്ത് പറഞ്ഞു.
"ജെഡി-യു തകർച്ചയുടെ വക്കിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ പോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനാണ് സാധ്യത. അത്രത്തോളം ജനങ്ങള്‍ക്ക് അദ്ദേഹത്തേയും പാർട്ടിയേയും മടുത്തു. അതുകൊണ്ടാണ് ബിജെപി അദ്ദേഹത്തെ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാത്തത്.'- പ്രശാന്ത് കിഷോർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിനായി നിതീഷ് എന്തും ചെയ്യുന്ന ആളാണ്. ബിജെപിയുടെ കൂടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം മുന്നണി വിടുമെന്നും പ്രശാന്ത് പറഞ്ഞു.
കേന്ദ്ര ഭരണം ബാധിക്കുമെന്ന കാരണാത്താലാണ് ബിജെപി ഇപ്പോഴും നിതീഷിനെ കൂടെ നിർത്തുന്നതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്