കൊച്ചി: നടി അനശ്വര രാജനും സംവിധായകന്‍ ദീപു കരുണാകരനും തമ്മിലുള്ള
തര്‍ക്കം പരിഹരത്തിന് താരസംഘടനയായ അമ്മ ഇടപെടുന്നു. ഈ മാസം എട്ടിന്
ഇരുവരെയും ഒരുമിച്ചിരുത്തി വിശദീകരണം തേടും. സംവിധായകനെതിരെ അനശ്വര
അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ദീപു
കരുണാകാരന്‍ അനശ്വരയ്‌ക്കെതിരെ ഫെഫ്കയില്‍ പരാതിപ്പെട്ടിരുന്നു. അതേസമയം
ദീപുവിനെതിരെ ഇന്നലെ അനശ്വര ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമായി
രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ എന്ന തന്റെ
പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു
സംവിധായകന്റെ ആരോപണം. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും
പുതുമുഖവും പെണ്‍കുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവമാകാം
തന്റെ പേര് പറഞ്ഞതിന് പിന്നിലെന്നും അനശ്വര പറഞ്ഞു.
തനിക്കെതിരെ
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചാല്‍ ഔദ്യോഗികമായി വിഷയത്തെ
നേരിടാനാണ് തന്റെ തീരുമാനം. ഒപ്പം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍
പുറത്തുവിടുന്ന യൂട്യൂബ് ചാനല്‍, വ്‌ലോഗേഴ്‌സ് എന്നിവര്‍ക്കെതിരെ
നിയമപരമായി നീങ്ങുകയാണെന്നും അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച
കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്