ലോകം കാത്തിരുന്ന 97-ാമത് ഓസ്‌കറില്‍ 4 പുരസ്‌കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. മികച്ച സിനിമ, സംവിധാനം, നടി, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
സിനിമയുടെ സംവിധാനം, തിരക്കഥ, എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോണ്‍ ബേക്കറിന് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഓസ്‌കര്‍ ലഭിക്കുകയും ചെയ്തു.
അനോറ ഉള്‍പ്പെടെ ഇത്തവണ ഓസ്‌കര്‍ വേദിയില്‍ തിളങ്ങിയ പല ചിത്രങ്ങളും വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നമുക്ക് ലഭ്യമാണ്. നാല് പുരസ്‌കാരങ്ങളുമായി തിളങ്ങിയ ‘അനോറ’ സീ 5-ല്‍ കാണാം.
മികച്ച നടന്‍ (ഏഡ്രിയന്‍ ബ്രോഡി), മികച്ച ക്യമാറമാന്‍ (ലോല്‍ ക്രൗളി), മികച്ച ഒറിജിനല്‍ സ്‌കോര്‍ (ഡാനിയല്‍ ബ്ലൂംബെര്‍ഗ്) എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദി ബ്രൂട്ടലിസ്റ്റ് പ്രൈം വീഡിയോയിലും കാണാം.
അനോറ – സീ 5
ദി ബ്രൂട്ടലിസ്റ്റ് – പ്രൈം വീഡിയോ
ഡ്യൂണ്‍ പാര്‍ട്ട് ടു – ജിയോ ഹോട്ട്‌സ്റ്റാല്‍
എമിലിയ പെരസ് – പ്രൈം വീഡിയോ
കോണ്‍ക്ലേവ് -പ്രൈം വീഡിയോ
ദി സബ്‌സ്‌റ്റെന്‍സ് – പ്രൈം വീഡിയോ
വിക്ഡ് – പ്രൈം വീഡിയോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്