നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയമായ പരമ്പരകളിൽ ഒന്നാണ് സേക്രഡ് ഗെയിംസ്. സെയ്ഫ് അലി ഖാൻ അഭിനയിക്കുന്ന പരമ്പര ഒരു മികച്ച ക്രൈം ത്രില്ലറാണ്.
സേക്രഡ് ഗെയിംസിലെ വേഷത്തിനായി ദക്ഷിണേന്ത്യൻ നായികമാരെ പരിഗണിച്ചിരുന്നുവെന്നും അതിനായി പരിശ്രമിച്ചിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്.
തെക്കേ ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യരെയും നയൻതാരയെയും സേക്രഡ് ഗെയിംസിലേക്ക് പരിഗണിച്ചിരുന്നു. രണ്ടാം സീസണിലെ പ്രധാന കഥാപാത്രങ്ങളായി ഇരുവരെയും നിർദ്ദേശിച്ചു.
റോ ഏജന്റായ കുസും ദേവി യാദവിന്റെ വേഷത്തിലേക്ക് മഞ്ജു വാര്യരെ നിർദ്ദേശിച്ചതായി അനുരാഗ് കശ്യപ് പറഞ്ഞു. നയൻതാരയെയും താൻ നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ നെറ്ഫ്ളിക്സ് സൗത്ത് ഇന്ത്യയെ പരിഗണിച്ചില്ല. മാർക്കറ്റ് താൽപര്യങ്ങൾ പരിഗണിച്ച് മഹാരാഷ്ട്ര പോലെ എവിടെനിന്നെങ്കിലും ഒരു അഭിനേത്രിയെ കണ്ടെത്തുവാനാണ് ശ്രമിച്ചത്. അവരുടെ തിരഞ്ഞെടുപ്പുകൾ എല്ലായ്‌പ്പോഴും അൽഗോരിതം അടിസ്ഥാനമാക്കിയുള്ളതാണെന്നും അനുരാഗ് പറഞ്ഞു. രണ്ടാം സീസണിൽ അമൃത സുഭാഷാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്