ജനീവ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം താരിഫ് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കി കാനഡ. ന്യായീകരിക്കാത്ത താരിഫുകളെക്കുറിച്ച് ലോക വ്യാപാര സംഘടനയില്‍ യുഎസുമായി ചര്‍ച്ച വേണമെന്ന് കാഡന ആവശ്യപ്പെട്ടു.
'യുഎസ് തീരുമാനം, കനേഡിയന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അതുപോലെ പ്രതികരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയില്‍ ഞങ്ങളെ എത്തിച്ചു. എല്ലാവരും അവരവരുടെ നിലപാട് നിര്‍വ്വഹിക്കുന്നു. ഞാന്‍ ഇന്ന് എന്റെ കടമ നിര്‍വ്വഹിച്ചു, കാനഡ സര്‍ക്കാരിനുവേണ്ടി, കാനഡയ്ക്കെതിരായ അന്യായമായ താരിഫുകള്‍ സംബന്ധിച്ച് അമേരിക്കന്‍ സര്‍ക്കാരുമായി ഡബ്ല്യുടിഒ കൂടിയാലോചനകള്‍ നടത്താന്‍ അഭ്യര്‍ത്ഥിച്ചു,' ഡബ്ല്യുിഒയിലെ കാനഡ അംബാസഡര്‍ നാദിയ ബി തിയോഡോര്‍ പറഞ്ഞു.
സിന്തറ്റിക് ലഹരി മരുന്നായ ഫെന്റനൈലിന്റെയും മറ്റ് രാസവസ്തുക്കളുടെയും അമേരിക്കയിലേക്കുള്ള ഒഴുക്ക് തടയാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. ചൊവ്വാഴ്ച ഇത് പ്രാബല്യത്തില്‍ വന്നു.
'ഇത് ഞങ്ങള്‍ പ്രതീക്ഷിച്ച ഫലമായിരുന്നില്ല. യുഎസ് ഭരണകൂടം അവരുടെ താരിഫ് പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,' അംബാസഡര്‍ നാദിയ പറഞ്ഞു.
ഔപചാരിക തര്‍ക്ക പരിഹാരത്തിന്റെ ആദ്യ ഘട്ടമാണ് ഉഭയകക്ഷി കൂടിയാലോചനകള്‍. 60 ദിവസത്തിനുള്ളില്‍ ഒരു പരിഹാരവും കണ്ടെത്തിയില്ലെങ്കില്‍, രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം നിയന്ത്രിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയായ ഡബ്ല്യുടിഒയോട് കാനഡയ്ക്ക് വിധി പറയാന്‍ അഭ്യര്‍ത്ഥിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്