തൃശൂർ: തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോൺഗ്രസ് കൗൺസിലറുടെ വിമർശനം.തൃശൂരിലെ റസിഡന്റ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു സംഭവം നടന്നത്.
ക്രിസ്തുവിനെക്കാൾ വലിയ സഹനമാണ് ഉത്തരേന്ത്യൻ ജനങ്ങൾ അനുഭവിക്കുന്നതെന്ന് ബൈജു വർഗീസ് വേദിയിൽ പറഞ്ഞു.
ഇതിന് തൊട്ടു പിന്നാലെ സുരേഷ് ഗോപിയും കയ്യോടെ മറുപടി നൽകി.ഉത്തരേന്ത്യയിൽ നാടകം കാട്ടിക്കൂട്ടുന്നവർ ആരൊക്കെയാണെന്ന് കോൺഗ്രസുകാരോട് ചോദിക്കൂവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. രാഷ്ട്രീയത്തിന് വേണ്ടിയുള്ള വക്ര പ്രവർത്തനങ്ങളാണ് ഇത് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വിമർശിച്ചു.വേദിയിലുണ്ടായിരുന്ന ദേവനും സുരേഷ് ഗോപിയെ പിന്തുണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
