ടി.കെ. ഗോവിന്ദനെതിരെ സിപിഎമ്മിന്റെ കടുത്ത നടപടി; പുറത്താക്കാൻ നീക്കം?

MARCH 16, 2026, 10:52 PM

കണ്ണൂർ: പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയ മുതിർന്ന നേതാവ് ടി കെ ഗോവിന്ദനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം എന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി കണ്ണൂർ ജില്ലാ ഘടകത്തോട് നടപടി സ്വീകരിക്കണമെന്ന് അറിയിച്ചു. വിഷയത്തെക്കുറിച്ച് അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

കണ്ണൂരിലെ പാർട്ടി സംഘടനയ്ക്കുള്ളിലെ ഭിന്നത തുറന്നുപറഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ഗോവിന്ദൻ പാർട്ടിയിൽ നിന്നുള്ള ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്.

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയ തർക്കമാണ് ഈ നീക്കത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ആറു പതിറ്റാണ്ടോളം നീണ്ട തന്റെ രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിപ്പിക്കുകയാണെന്നും പാർട്ടിയിൽ ഇപ്പോൾ കാണുന്ന പ്രവണതകൾ മുമ്പ് കണ്ടിട്ടില്ലാത്തതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam