വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ രണ്ടാം ടേമിലെ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന തീരുവകളെ വിമര്‍ശിച്ച് ഇത് അന്യായമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഏപ്രില്‍ 2 മുതല്‍ ആരംഭിക്കുന്ന പരസ്പര താരിഫുകള്‍ ഈ രാജ്യങ്ങള്‍ക്കെതിരെ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും ആ രാജ്യങ്ങള്‍ യുഎസ് കയറ്റുമതിയില്‍ ചുമത്തുന്ന അതേ താരിഫ് തന്നെ തിരിച്ചു ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി നമുക്കെതിരെ താരിഫ് ചുമത്തുന്നു. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ തിരിച്ചും താരിഫ് ചുമത്തേണ്ട സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശരാശരി യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് നമ്മളില്‍ നിന്ന് ഈടാക്കുന്നത്. ഇത് വളരെ അന്യായമാണ്. വൈറ്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയ്ക്കെതിരെ ഉയര്‍ന്ന താരിഫാണ് ഈടാക്കുന്നതെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇന്ത്യ അമേരിക്കയില്‍ നിന്ന് 100% ല്‍ കൂടുതല്‍ ഓട്ടോ താരിഫ് ഈടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പരസ്പര താരിഫ് ചുമത്തുമെന്നും ആര്‍ക്കും ഇളവ് നല്‍കില്ലെന്നും ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പരസ്പര താരിഫുകളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്ന് ട്രംപ് പ്രധാനമന്ത്രി മോദിയോട് വ്യക്തമാക്കിയാണ്.
താരിഫ് ഘടനയില്‍ 'ആര്‍ക്കും എന്നോട് തര്‍ക്കിക്കാന്‍ കഴിയില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏപ്രില്‍ 2 മുതല്‍ പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരും. മറ്റുള്ള രാജ്യങ്ങള്‍ നമുക്കെതിരെ എത്ര തീരുവ ചുമത്തുന്നുവോ അതിനനുസരിച്ച് തിരിച്ചും നമ്മള്‍ അതേ തീരുവ അവര്‍ക്കെതിരെയും ചുമത്തും. ഇനി മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ അവരുടെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പണേതര താരിഫുകള്‍ ചുമത്തിയാല്‍ അതേ നാണയത്തില്‍ നമ്മള്‍ തിരിച്ചടിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ചൈനയുടെ വിപണിയില്‍ അമേരിക്കയെ അനുവദിക്കുന്നില്ല. അങ്ങനെയങ്കില്‍ ചൈനയില്‍ ഉള്‍പ്പെടെയുള്ള നമ്മുടെ നിക്ഷേപം തിരിച്ചെടുക്കേണ്ടി വരും. എന്ത് വില കൊടുത്തും താനത് ചെയ്യും. ബൈഡന്‍ ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ട്രംപ് ഭരണകൂടം അത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ഏര്‍പ്പെടുത്തി ചില രാജ്യങ്ങള്‍ അമേരിക്കയെ പിഴിഞ്ഞെടുക്കുകയായിരുന്നു, എന്നാല്‍ തന്റെ ഭരണത്തിന് കീഴില്‍ ഒരു രാജ്യത്തിനും ഇക്കാര്യം അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്