കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കരിപ്പേലിക്കുടി വീട്ടിൽ മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.
ഇവർ ഒറ്റക്കായിരുന്നു താമസം എന്നാണ് ലഭിക്കുന്ന വിവരം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. മക്കൾ മറ്റ് സ്ഥലത്താണ് താമസം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മണി.
രാവിലെ വീടിന് പുറത്ത് മണിയെ കാണാതായതോടെ ബന്ധുക്കളും അയല്‍കാരും അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്