കൊച്ചി: എസ്എഫ്ഐക്ക് രൂക്ഷ വിമർശനവുമായി ജി സുധാകരന്റെ കവിത. 'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരിലാണ് കവിത പുറത്തു വന്നിരിക്കുന്നത്. എസ്എഫ്ഐ കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നുവെന്നും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവരാണെന്നും ആണ് കവിതയിൽ പറയുന്നത്.
കാലക്കേടിന്റെ ദുർഭൂതങ്ങൾ എന്നും കള്ളത്തരം കാണിക്കുന്നവർ കൊടിപിടിക്കുകയാണ് എന്നും ജി സുധാകരൻ കവിതയിൽ പറയുന്നു. തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും കവിതയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്.
കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിൻ്റെ വേദന അറിയില്ലെന്നും മരിച്ചാൽ പോലും ക്ഷമിക്കില്ലെന്നും അദ്ദേഹം കവിതയിൽ പറയുന്നു. മന്ത്രി സജി ചെറിയാൻ പറഞ്ഞ കുന്തവും കൊടചക്രവും എന്ന പ്രയോഗവും കവിതയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്