വാഷിംഗ്ടണ്‍: തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണ യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. താന്‍ പാകിസ്ഥാന്‍ വംശജനായ മുസ്ലീമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് റാണ ഹര്‍ജിയില്‍ പറഞ്ഞു.
63 കാരനായ തഹാവുര്‍ റാണ ഇപ്പോള്‍ ലോസ് ആഞ്ചലസിലെ ജയിലിലാണ്. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിരുന്നു.
കാര്‍ഡിയാക് അനൂറിസം, പാര്‍ക്കിന്‍സണ്‍സ്, ബ്ലാഡര്‍ ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം രോഗങ്ങളാല്‍ താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് റാണ തന്റെ ഹര്‍ജിയില്‍ പറയുന്നു. വിചാരണ നേരിടാന്‍ കൂടുതല്‍ കാലം റാണ ജീവിച്ചിരിക്കില്ലെന്ന് റാണയുടെ അഭിഭാഷകര്‍ വാദിച്ചു.
ജനുവരി 21ന് റാണ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റാണയെ കൈമാറുന്നതിന് തന്റെ ഭരണകൂടം അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചിരുന്നു. റാണയെ രാജ്യത്തേക്ക് കൊണ്ടുവന്ന് നീതി നടപ്പാക്കാന്‍ യുഎസ് അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്