വാഷിങ്ടൺ: ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യവുമായി മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹവ്വുർ റാണ വീണ്ടും യു.എസ് സുപ്രീംകോടതിയെ സമീപിച്ചതായി റിപ്പോർട്ട്. പാക് വംശജനായ തന്നെ ഇന്ത്യയിൽവച്ച് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് റാണ കോടതിയെ സമീപിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ഹൃദ്രോഗവും പാർക്കിൻസണും ക്യാൻസറുമുൾപ്പെടെയുള്ള അസുഖങ്ങളുള്ള റാണക്ക് ഇന്ത്യയിലെ നീണ്ട വിചാരണ പൂർത്തിയാകുന്നതിനു മുമ്പുതന്നെ ജീവൻ നഷ്ടമായേക്കാമെന്നാണ് അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയത്.
ദേശീയ, മത, സാംസ്കാരിക ശത്രുതയുടെ ലക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒരു കടന്നൽ കൂട്ടിലേക്ക് റാണയെ അയക്കാൻ കഴിയില്ലെന്നാണ് അഭിഭാഷകർ വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ മതന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്‌ലിംകളോട്, വ്യവസ്ഥാപിതമായ വിവേചനം നടത്തുന്നുണ്ടെന്ന് ആരോപിക്കുന്ന 2023ലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടും അവർ കോടതിയിൽ ഉദ്ധരിച്ചു. എന്നാൽ നേരത്തെ ഈ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്