സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് 5 ഒക്ടോബറിലെത്തും

MARCH 11, 2025, 11:52 PM

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസിന്റെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. 2025ല്‍ ആണ് സീരീസിന്റെ അവസാന സീസണായ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്.

നാലാം സീസണിന് ശേഷം എങ്ങിനെയായിരിക്കും അഞ്ചാം സീസണില്‍ സീരീസ് അവസാനിക്കുക എന്ന് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ഇതുവരെ നെറ്റ്ഫ്‌ലിക്‌സ് സീരീസിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. പക്ഷെ സീരീസിന്റെ റിലീസുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് സീസണ്‍ 5ന്റെ ആദ്യ ആറ് എപ്പിസോഡുകള്‍ 2025 ഒക്ടോബര്‍ 10ന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചപ്പിക്കുന്നത്. അവസാന രണ്ട് എപ്പിസോഡുകള്‍ക്കായി പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. കാരണം നവംബര്‍ 27നാണ് അവസാനത്തെ രണ്ട് എപ്പിസോഡുകള്‍ സ്ട്രീമിംഗ് ആരംഭിക്കുക. റിലീസ് തീയതിക്കൊപ്പം അഞ്ചാം സീസണിന്റെ എപ്പിസോഡുകളുടെ പേരും ചോര്‍ന്നിട്ടുണ്ട്.

vachakam
vachakam
vachakam


1. ദി ക്രോള്‍

2. ദി വാനിഷിംഗ് ഓഫ്.... (മുഴുവന്‍ തലക്കെട്ടില്ല)

vachakam
vachakam
vachakam

3. ടേണ്‍ബോ ട്രാപ്പ്

4. സോസറര്‍

5. ഷോക് ജോക്

vachakam
vachakam
vachakam

6. എസ്‌കെയിപ് ഫ്രം കാമസോട്‌സ്

7. ദ ബ്രിഡ്ജ്

8. ദ റൈറ്റ് സൈഡ് അപ്പ്


പുതിയ സീസണില്‍ ആദ്യം ഉണ്ടായിരുന്ന അഭിനേതാക്കള്‍ക്ക് പുറമെ പുതിയ താരങ്ങളും ഉണ്ടാകും. നെയ്ല്‍ ഫിഷര്‍, ജെയ്ക്ക് കോണ്‍ലി, അലക്‌സ് ബ്രൂകസ് എന്നിവരായിരിക്കും പുതിയതായി വരുന്ന അഭിനേതാക്കള്‍. അതോടൊപ്പം ടെര്‍മിനേറ്ററിലെ അഭിനയത്തിലൂടെ പ്രശസ്തയായ ലിന്‍ഡ ഹാമില്‍ട്ടണും സീരീസില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam