ഹോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ മാസ്റ്റർപീസ് ചിത്രമാണ് 'ഇന്റെർസ്റ്റെല്ലാർ'. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ചിത്രം വീണ്ടും ഐമാക്സില്‍ റീ റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7നായിരുന്നു ഇന്ത്യയില്‍ സിനിമ റീ റിലീസിന് എത്തിയത്.
ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അനുസരിച്ച് ഇന്ത്യയില്‍ വീണ്ടും റീ റിലീസിന് എത്തുകയാണ് ഇന്റെർസ്റ്റെല്ലാർ. മാർച്ച് 14 നാണ് ചിത്രം ഐമാക്സ്, എപ്പിക്യു ഫോർമാറ്റില്‍ ചിത്രം പ്രദർശനത്തിനെത്തുക.
കേരളത്തിലെ രണ്ട് ഐമാക്സ് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിനെത്തും. ഇന്റെർസ്റ്റെല്ലാറിനൊപ്പം കഴിഞ്ഞ വർഷത്തെ മാഗ്നം ഓപ്പസ് ചിത്രമായ ഡ്യൂണ്‍ പാർട്ട് 2 ഉം റീറിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് 14 ന് തന്നെയാണ് ഈ ചിത്രവും എത്തുക. ഏഴ് ദിവസം മാത്രമേ ഈ ചിത്രവും പ്രദർശിപ്പിക്കുകയുള്ളൂ.
കഴിഞ്ഞ മാസം ഇന്റെർസ്റ്റെല്ലർ റീറിലീസിന് എത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിവസം സിനിമ 2.50 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. 2014ല്‍ ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എപിക് സയൻസ് ഫിക്ഷൻ ഡ്രാമ ചിത്രം ആയിരുന്നു ഇന്റെർസ്റ്റെല്ലാർ. ഒരു അച്ഛൻ - മകള്‍ ബന്ധത്തിന്റെ തീവ്ര സ്നേഹത്തെ മനോഹരമായി ചിത്രീകരിച്ച സയൻസ് ഫിക്ഷൻ ചലച്ചിത്രാനുഭവമാണ് ഈ സിനിമ. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കല്‍ കെയ്ൻ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
165 മില്യണ്‍ ഡോളറില്‍ ഒരുക്കിയ സിനിമ 759 മില്യണ്‍ ഡോളറാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയത്. ഇതിന് മുൻപും ഇന്റെർസ്റ്റെല്ലാർ തിയേറ്ററുകളില്‍ റീ-റിലീസ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്