പോര്‍ട്ട് ലൂയിസ്: ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂലില്‍ നിന്ന് പ്രധാനമന്ത്രി മോദി ബഹുമതി ഏറ്റുവാങ്ങി.
'മൗറീഷ്യസിന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചതില്‍ ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത് എനിക്ക് മാത്രമുള്ള ബഹുമതിയല്ല, 1.4 ബില്യണ്‍ ഇന്ത്യക്കാരുടെയും ബഹുമതിയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തിനുള്ള ആദരമാണിത്. പ്രാദേശിക സമാധാനം, പുരോഗതി, സുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള നമ്മുടെ പ്രസ്തുത പ്രതിബദ്ധതയുടെ അംഗീകാരമാണിത്,' പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോദി പറഞ്ഞു.
ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി മോദി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലത്തിന്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ ദ്വീപ് രാഷ്ട്ര സന്ദര്‍ശനത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്