തിരുവനന്തപുരം: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ (MoCA) ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) പ്രഖ്യാപിച്ചു.
ഇതോടെ, എഎഎച്ചഎല്ലിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്ത യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദാനി എയർപോർട്സ് വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
"മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, ഗുവാഹത്തി തുടങ്ങിയ ഞങ്ങളുടെ അഞ്ച് വിമാനത്താവളങ്ങളിൽ 2023 ഓഗസ്റ്റ് 15 മുതൽ ഡിജിയാത്ര സർവീസ് ആരംഭിച്ചു.
മംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് ഡിജിയാത്ര സേവനം ലഭ്യമാക്കുന്നത് സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള അദാനി എയർപോർട്സിന്റെ സമർപ്പണത്തിന്റെ ഭാഗമാണ്.
യാത്രക്കാർ ഡിജിയാത്ര ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ട്. ഞങ്ങളുടെ ചില വിമാനത്താവളങ്ങൾ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നു.
കൂടുതൽ യാത്രക്കാർ ഡിജിയാത്രയുടെ സൗകര്യവും വേഗതയും തിരഞ്ഞെടുക്കുന്നു, അതുവഴി അവരുടെ യാത്രാനുഭവം പുനർനിർവചിക്കുന്നു"- എഎഎച്ച്എൽ ഡയറക്ടർ ശ്രീ. ജീത് അദാനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്