ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാൻ കോടതി നിർദേശം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ ഹര്‍ജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അപകീർത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു പരാതി.
കെ.സി. വേണുഗോപാല്‍ നൽകിയ വക്കീല്‍ നോട്ടീസിന് ശോഭാ സുരേന്ദ്രൻ മറുപടി നൽകാത്തതിനാലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.ഹര്‍ജിക്കാരനായ കെ.സി. വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്