വാഷിംഗ്ടണ്‍: തിരഞ്ഞെടുത്ത അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ (ഇയു) പ്രതികാര തീരുവ ചുമത്തലിന് മറുപടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞയെടുത്തു. ലോകത്തെ എല്ലാ വ്യാപാര പങ്കാളികളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ചുമത്താനുള്ള തന്റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു.
'വളരെക്കാലമായി ഞങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു, ഇനി ഞങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല,' ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു.
താരിഫ് നടപ്പിലാക്കിക്കഴിഞ്ഞാല്‍ വ്യാപാര പങ്കാളികള്‍ക്ക് വളരെ ചെറിയ ഇളവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. വന്‍തോതിലുള്ള വ്യാപാര കമ്മി വീണ്ടും ചൂണ്ടിക്കാട്ടിയ ട്രംപ്, തന്റെ താരിഫ് നയങ്ങള്‍ അത് ഇല്ലാതാക്കും എന്ന് പറഞ്ഞു.
സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, വീട്ടുപകരണങ്ങള്‍, കാര്‍ഷിക വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 28 ബില്യണ്‍ ഡോളറിന്റെ ഭാഗിക തീരുവ ചുമത്തും. ഈ പ്രതികാര നടപടികള്‍ ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുകയും ഏപ്രില്‍ 13 ഓടെ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരികയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്