വാഷിംഗ്ടണ്‍: അമേരിക്കന്‍ മദ്യത്തിന് 150 ശതമാനവും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാവും തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോളിന്‍ ലെവിറ്റ്. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അവര്‍. അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300 ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും കരോളിന്‍ പറഞ്ഞു.
വ്യാപാരം ന്യായം സന്തുലിതവുമായിരിക്കണമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാട്. അമേരിക്കന്‍ വ്യവസായങ്ങളുടേയും തൊഴിലാളികളുടേയും താല്‍പര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളത്. അതേസമയം യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ബേര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. മോഡി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുന്‍പായിരുന്നു നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്