പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ആക്രമണം ശക്തമാക്കി ആര്‍ജെഡി. നിതീഷ് ഭാംഗ് കഴിച്ചുകൊണ്ടാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നതെന്ന് ആര്‍ജെഡി മേധാവി ലാലു യാദവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി ആരോപിച്ചു. സ്ത്രീകളെ ആക്ഷേപിക്കുന്ന നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും റാബ്രി ആവശ്യപ്പെട്ടു. കഞ്ചാവ് ചെടിയുടെ ഇല അരച്ചു ചേര്‍ത്തുണ്ടാക്കുന്ന ലഹരി പാനീയമാണ് ഭാംഗ്.
നിതീഷ് കുമാറിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ആര്‍ജെഡി എംഎല്‍എമാര്‍ നിയമ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിതീഷ് കുമാര്‍ തന്നോട് അനാദരവ് കാണിച്ചെന്ന് റാബ്രി ദേവി ആരോപിച്ചു.
'നിതീഷ് കുമാര്‍ 'ഭാങ്' കഴിച്ച് നിയമസഭയിലേക്ക് വരുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ അദ്ദേഹം അനാദരിക്കുന്നു... ഞങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ചെയ്ത പ്രവൃത്തി അദ്ദേഹം കാണണം. അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകള്‍ പറയുന്നത് പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങളും ചില ബിജെപി നേതാക്കളും അദ്ദേഹത്തോട് അത്തരം കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു,' റാബ്രി ആരോപിച്ചു.
റാബ്രിയുടെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു. ഭരണനിര്‍വഹണം നടത്താനാവില്ലെങ്കില്‍ നിതീഷ് സന്യാസം സ്വീകരിക്കുന്നതാണ് നല്ലതെന്ന് തേജസ്വി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്