വാഷിംഗ്ടണ്‍: കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന എല്ലാ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ താരിഫ് ഇരട്ടിയാക്കി. ഇതോടെ ആകെ താരിഫ് 50% ആയി. ഒന്റാറിയോ പ്രവിശ്യ യുഎസിലേക്ക് വരുന്ന വൈദ്യുതിക്ക് 25% താരിഫ് ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായാണ് പ്രഖ്യാപനം.
ബുധനാഴ്ച രാവിലെ മുതല്‍ ഉയര്‍ത്തിയ താരിഫ് പ്രാബല്യത്തില്‍ വരും. ഉല്‍പ്പന്നങ്ങള്‍ക്ക് 25% അധിക താരിഫ് ചേര്‍ക്കാന്‍ തന്റെ വാണിജ്യ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചതായി ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ 25% താരിഫായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
വിവിധ യുഎസ് പാലുല്‍പ്പന്നങ്ങള്‍ക്കുള്ള 250% മുതല്‍ 390% വരെയുള്ള അമേരിക്കന്‍ കര്‍ഷക വിരുദ്ധമായ താരിഫ് കാനഡ ഉടന്‍ ഉപേക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. 'ഇത് വളരെക്കാലമായി അതിരുകടന്നതായി കണക്കാക്കപ്പെടുന്നു. ഭീഷണി നേരിടുന്ന പ്രദേശത്ത് വൈദ്യുതിക്ക് ദേശീയ അടിയന്തരാവസ്ഥ ഞാന്‍ ഉടന്‍ പ്രഖ്യാപിക്കും,' ഡൊണാള്‍ഡ് ട്രംപ് എഴുതി.
വളരെക്കാലമായി നിലനില്‍ക്കുന്ന ഉയര്‍ന്ന താരിഫുകള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ ഏപ്രില്‍ 2 മുതല്‍ അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന കാറുകളുടെ താരിഫ് ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്