യുഎസ് വിപണിയില്‍ 4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം..! കാരണം ഇതോ?

MARCH 11, 2025, 5:44 AM

ന്യൂയോര്‍ക്ക്: യു.എസ് ഓഹരികളില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച ഒറ്റ ദിവസം വലിയ തകര്‍ച്ചയാണ് വിപണിക്ക് നേരിടേണ്ടി വന്നത്. ഫെബ്രുവരി 19 ലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് എസ് & പി 500 ഇപ്പോള്‍ 8 ശതമാനത്തിലധികം ഇടിഞ്ഞു. തീരുവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കളും മൂലമാണ് വിപണിയില്‍ തകര്‍ച്ച നേരിട്ടതെന്ന് സാമ്പത്ിക വിദഗ്ധര്‍ പറയുന്നു.

ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 10 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം നാസ് ഡാക്ക് കോമ്പോസിറ്റ് ഔദ്യോഗികമായി തിരുത്തല്‍ മേഖലയിലേക്ക് പ്രവേശിച്ചു. സാമ്പത്തിക അനിശ്ചിതത്വം, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങള്‍ എന്നിവയൊക്കെ ഈ നിലയിലേക്ക് വിപണിയെ കൊണ്ടെത്തിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നു.

വിപണി മൂല്യത്തില്‍ 4 ട്രില്യണ്‍ യുഎസ് ഡോളറിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത്രയും വലിയ ഇടിവ് അപ്രതീക്ഷിതമായിരുന്നു. വീഴ്ച്ച ഇലോണ്‍ മസ്‌കിന്റെ ടെസ്ല അടക്കമുള്ള കമ്പനികളെ സാരമായി ബാധിച്ചു. ടെസ്ലയുടെ വിപണി മൂല്യം 125 ബില്യണ്‍ ഡോളറില്‍ അധികം ഇടിവാണ് നേരിട്ടത്.

വെള്ളിയാഴ്ച ക്ലോസിങ്ങില്‍ വളരെ താഴ്ന്ന നിലയില്‍ നിര്‍ത്തിയ മാര്‍ക്യൂ സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ 2.08 ശതമാനം അഥവാ 890.01 പോയിന്റുകളുടെ വന്‍ ഇടിവോടെ തിങ്കളാഴ്ച വലിയ നഷ്ടമാണ് നേരിട്ടത്. യുഎസ് സൂചികയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി ഉള്‍പ്പെടെ ഇന്ന് വലിയ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇത് ആഗോള തലത്തില്‍ കൂടുതല്‍ വിപണികളെ ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.

വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങള്‍, മാന്ദ്യ സാധ്യതയെക്കുറിച്ചുള്ള ഭയം, ഉയര്‍ന്ന ഓഹരി മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് സമീപകാല ഇടിവിന് കാരണമായി പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam