ഷിക്കാഗോ: ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി സി.എൻ.എ.) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2025-2027) പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് മാർച്ച് 22 ശനിയാഴ്ച ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടിയിലുള്ള ഐ.കെ.സി.സി. ന്യൂയോർക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടും.
അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന 24
ക്‌നാനായ യൂണിറ്റുകളുടെ നാഷണൽ ഫെഡറേഷനാണ് കെ.സി.സി.എൻ.എ. ഓരോ യൂണിറ്റുകളിൽ
നിന്നും തെരെഞ്ഞെടുത്ത 144 നാഷണൽ കൗൺസിൽ മെമ്പേഴ്‌സാണ് ഭരണസമിതിയെ
തെരഞ്ഞെടുക്കുന്നത്.
കെ.സി.സി.എൻ.എയുടെ മുൻ പ്രസിഡന്റുമാരായ ബേബി
മണക്കുന്നേൽ (ചെയർപേഴ്‌സൺ), അലക്‌സ് (അനി) മഠത്തിൽതാഴെ, സിറിയക്
കൂവക്കാട്ടിൽ എന്നിവരടങ്ങിയ ഇലക്ഷൻ ബോർഡാണ് തെരെഞ്ഞെടുപ്പിന് ചുക്കാൻ
പിടിക്കുന്നത്. നോമിനേഷൻ പ്രോസസ്സിനുള്ള സമയവസാനിച്ചു കഴിഞ്ഞു.
ഏതാനും
ദിവസങ്ങൾക്കുള്ളിൽ മത്സരചിത്രം വ്യക്തമാകും. ഇന്ത്യൻ ക്‌നാനായ കാത്തലിക്
കോൺഗ്രസ് ഓഫ് ഗ്രെറ്റർ ന്യൂയോർക് (ഐ.കെ.സി.സി ന്യൂയോർക്ക്) ആതിഥേയത്വം
വഹിക്കുന്ന
കെ.സി.സി.എൻ.എയുടെ പുതിയ നാഷണൽ കൗൺസിൽ മാർച്ച് 22 ശനിയാഴ്ച
രാവിലെ 9 മണിക്ക് പ്രസിഡന്റ് ഷാജി എടാട്ടിന്റെ അധ്യക്ഷതയിൽ റോക്‌ലാൻഡ്
കൗണ്ടിയിലുള്ള ഐ.കെ.സി.സി. ന്യൂയോർക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ
ചേരുന്നതാണ്. വിവിധങ്ങളായ കെ.സി.സി.എൻ.എയുടെ വാർഷിക നടപടിക്രമങ്ങൾക്കൊപ്പം
പുതിയ നാഷണൽ കൗൺസിൽ മെമ്പേഴ്‌സിന്റെ സത്യപ്രതിഞ്ജയും നടക്കും.
ഉച്ചക്കുശേഷം ഇലക്ഷൻ നടപടിക്രമങ്ങൾ ആരംഭിക്കും. മീറ്റ് ദി ക്യാൻഡിഡേറ്റിനുഷേശം 144 നാഷണൽ കൗൺസിൽ അംഗങ്ങൾ ചേർന്ന് കെ.സി.സി.എൻ.എയുടെ അടുത്ത ടേമിലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കും. പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമെ റീജിയണൽ വൈസ് പ്രസിഡന്റുമാർ എന്നിവരടങ്ങുന്നതാണ് ഭരണസമിതി.
പ്രസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജിപ്‌സൺ പുറയംപള്ളിൽ, ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമ്‌റേത്, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ, ട്രഷറർ സമോൻ പല്ലാട്ടുമഠം, വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാൽ, ജോയിന്റ് ട്രഷറർ നവോമി മാന്തുരുത്തിയിൽ എന്നിവരടങ്ങിയ നിലവിലെ ഭരണസമിതി കഴിഞ്ഞ രണ്ടുവർഷം വളരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.
ബൈജു ആലപ്പാട്ട്, KCCNA PRO
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്