വാഷിംഗ്ടണ്‍: സാധുവായ വിസയും നിയമപരമായ എല്ലാ യാത്രാ രേഖകളും കൈവശമുണ്ടായിട്ടും തുര്‍ക്ക്‌മെനിസ്ഥാനിലെ പാകിസ്ഥാന്‍ അംബാസഡര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ലോസ് ആഞ്ചലസില്‍ നിന്ന് നാടുകടത്തുകയും ചെയ്തു. ലോസ് ആഞ്ചലസിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയ കെ കെ അഹ്‌സാന്‍ വാഗനെ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നയതന്ത്ര സംഭവമാണിത്.
ചില ആശങ്കകളെ തുടര്‍ന്നാണ് നാടുകടത്തലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, സ്ഥാനപതിയെ നാടുകടത്തുന്നതിലേക്ക് നയിച്ച പ്രത്യേക ആശങ്കകള്‍ യുഎസ് പുറത്തുവിട്ടിട്ടില്ല.
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം സംഭവം സ്ഥിരീകരിച്ചു. 'അംബാസഡര്‍ കെ കെ വാഗനെ യുഎസില്‍ നിന്ന് നാടുകടത്തി. അദ്ദേഹത്തിന് ഇമിഗ്രേഷന്‍ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ നാടുകടത്തപ്പെട്ടു,' പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോസ് ആഞ്ചലസിലെ കോണ്‍സുലേറ്റിനോട് ഇക്കാര്യം അന്വേഷിക്കാന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാഹചര്യം വിശദീകരിക്കാന്‍ വാഗനെ ഇസ്ലാമാബാദിലേക്ക് തിരികെ വിളിക്കാന്‍ സാധ്യതയുണ്ട്.
പരിചയസമ്പന്നനായ നയതന്ത്രജ്ഞനായ വാഗന്‍ പാകിസ്ഥാന്റെ വിദേശകാര്യ വിഭാഗത്തില്‍ നിരവധി പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തുര്‍ക്ക്‌മെനിസ്ഥാനിലേക്കുള്ള സ്ഥാനപതിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, വാഗന്‍ കാഠ്മണ്ഡുവിലെ പാകിസ്ഥാന്‍ എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ലോസ് ആഞ്ചലസിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്