കനേഡിയന്‍ സ്റ്റീലിനും അലുമിനിയത്തിനും ഇരട്ടി തീരുവ; തീരുമാനം പിന്‍വലിച്ചതായി വൈറ്റ് ഹൗസ് 

MARCH 11, 2025, 9:04 PM

ന്യൂയോര്‍ക്ക്: കനേഡിയന്‍ സ്റ്റീലിനും അലുമിനിയത്തിനും ഇരട്ടി തീരുവ ചുമത്താനുള്ള പദ്ധതി വൈറ്റ് ഹൗസ് പിന്‍വലിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കാനഡയില്‍ നിന്നും ലോകത്തിലെ മറ്റെല്ലായിടത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും അര്‍ദ്ധരാത്രി മുതല്‍ 25% സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനായിരുന്നു യു.എസ് പദ്ധതിയിട്ടത്.

എന്നാല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ യുഎസ്-കനേഡിയന്‍ അതിര്‍ത്തിയില്‍ സാമ്പത്തിക ഭീഷണികളും തുടര്‍ന്ന് പിന്‍വലിക്കലുകളും നടക്കുന്നത് ഇപ്പോള്‍ ദിവസം മുഴുവന്‍ അരങ്ങേറുന്ന ഒരു പതിവ് കാഴ്ചയാണ്.

അതേസമയം ഒരിക്കല്‍ നിരാശരായ ലിബറല്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. ഒരു വ്യാപാര യുദ്ധം ആസന്നമായതിനാലും കനേഡിയന്‍ പരമാധികാരം ഭീഷണിയിലാകുമെന്ന വ്യാപകമായ വികാരത്താലും, പാര്‍ട്ടിക്ക് പുതിയ ലക്ഷ്യബോധം വന്നു. 'ഹോക്കിയിലെന്നപോലെ വ്യാപാരത്തിലും കാനഡ വിജയിക്കും.' പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണി ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തോട് പറഞ്ഞു. കാനഡയിലെ മുഴുവന്‍ രാഷ്ട്രീയ ഭൂപ്രകൃതിയും മാറി. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവകളും ഭീഷണികളും കാരണം കനേഡിയന്‍മാര്‍ അവരുടെ പതാകയ്ക്ക് ചുറ്റും ഒന്നായി അണിനിരക്കുന്നു.

വടക്കേ അമേരിക്കയില്‍ വ്യാപാരത്തിന് തിരക്കേറിയ ഒരു ദിവസമായിരുന്നു ചൊവ്വാഴ്ച. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് യുഎസിനും കാനഡയ്ക്കും ഇടയില്‍ ഒരു പിംഗ് പോംഗ് ബോള്‍ പോലെ ഫീസ് ഈടാക്കുമെന്ന ഭീഷണികള്‍ ഉണ്ടായിരുന്നു. ഇന്നലെ, ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രവിശ്യയില്‍ നിന്ന് യുഎസിലേക്ക് അയയ്ക്കുന്ന വൈദ്യുതിക്ക് 25% സര്‍ചാര്‍ജ് പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വ്യാപാര യുദ്ധം യുഎസ് കൂടുതല്‍ വഷളാക്കിയാല്‍ വൈദ്യുതി പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ ട്രംപ് അതേനാണയത്തില്‍ തന്നെ തിരിച്ചടിച്ചു. കാനഡയ്ക്ക് യുഎസിന്റെ വരാനിരിക്കുന്ന 25% ആഗോള സ്റ്റീല്‍, അലുമിനിയം താരിഫ് 50% ആയി ഇരട്ടിയാക്കിയായിരുന്നു തിരിച്ചടിച്ചു. എന്നാല്‍ ഉച്ചയോടെ, ഇരു പാര്‍ട്ടികളും ഈ പ്രതിജ്ഞകളില്‍ നിന്ന് പിന്മാറുകയും ചെയ്തു.

സ്റ്റീല്‍, അലുമിനിയം താരിഫ് ഇരട്ടിയാക്കാനുള്ള തീരുമാനത്തിന് കാരണം, യുഎസിലേക്കുള്ള വൈദ്യുതിക്ക് 25% സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള ഒന്റാറിയോ പ്രവിശ്യയുടെ നീക്കം ആണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി.

കാനഡയില്‍ നിന്ന് യുഎസ് എത്ര വൈദ്യുതിയാണ് ഇറക്കുമതി ചെയ്യുന്നത്?

ഒന്റാറിയോയുടെ നേതാവ് ഡഗ് ഫോര്‍ഡ് വൈദ്യുതി കയറ്റുമതിയില്‍ 25% സര്‍ചാര്‍ജ് പ്രഖ്യാപിച്ചപ്പോള്‍, വടക്കന്‍ സംസ്ഥാനങ്ങളായ മിനസോട്ട, മിഷിഗണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായി 1.5 ദശലക്ഷം വീടുകളെയും ബിസിനസുകളെയും ഈ നടപടി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാനഡ ഓരോ ദിവസവും 12,000 മെഗാവാട്ട് വൈദ്യുതി യുഎസ് വിപണിയിലേക്ക് വില്‍ക്കുന്നുണ്ടെന്നും യുഎസിലേക്കുള്ള 30 മടങ്ങ് നെറ്റ് കയറ്റുമതിക്കാരന്‍ ആണെന്നും അവര്‍ക്ക് തങ്ങളുടെ വൈദ്യുതി ആവശ്യമാണെന്നും കനേഡിയന്‍ മന്ത്രി സ്റ്റീഫന്‍ ലെസെ അവകാശപ്പെട്ടു.

അതേസമയം യുഎസിലേക്കുള്ള വൈദ്യുതി കയറ്റുമതിയില്‍ 25% സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന ഭീഷണി ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന്, കാനഡയ്ക്ക് മേലുള്ള അലുമിനിയം, സ്റ്റീല്‍ താരിഫ് നിരക്ക് 25% ല്‍ നിന്ന് 50% ആയി ഇരട്ടിയാക്കുമെന്ന തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ലിവറേജ് പ്രസിഡന്റ് ട്രംപ് വീണ്ടും ഉപയോഗിച്ചുവെന്ന് പ്രസ്താവനയില്‍ വൈറ്റ്ഹൗസ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് ഒരു വിജയം' നല്‍കിയതായി വൈറ്റ് ഹൗസ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam