ഐ.പി.എല്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്ക ഡെല്‍ഹി ക്യാപിറ്റല്‍സ് ടീമിന്‍റെ നായകസ്ഥാനത്ത് നിന്നും കെ.എല്‍ രാഹുല്‍ ഒഴിവായി.
ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം രാഹുല്‍ മാനേജ്മെന്‍റിനെ അറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീണണുകളില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ നായകനായിരുന്നു രാഹുല്‍.
എന്നാല്‍ ഈ സീസണില്‍ നായകസ്ഥാനം വേണ്ട ബാറ്റിങ്ങിലും കീപ്പിങ്ങിലും ശ്രദ്ധ കേന്ദ്രികരിക്കണമെന്നാണ് രാഹുലിന്‍റെ നിലപാട്.
ചാമ്ബ്യൻസ് ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ഇടംകയ്യൻ ഓള്‍റൗണ്ടർ അക്സർ പട്ടേല്‍ ഡെല്‍ഹിയെ നയിച്ചേക്കും.
2019 മുതല്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഭാഗമായുള്ള താരമാണ് അക്സർ പട്ടേല്‍. . മെഗാലേലത്തിനു മുൻപ് 18 കോടി രൂപ നല്‍കി താരത്തെ ഡല്‍ഹി നിലനിർത്തിയിരുന്നു.
ലഖ്നൗ നിലനിർത്താതെ ഇരുന്നതോടെ മെഗാലേലത്തില്‍ എത്തിയ രാഹുലിനെ 14 കോടി രൂപക്കാണ് ഡെല്‍ഹി ടീമിലെത്തിച്ചത്. മാർച്ച് 24ന് ലഖ്നൗവിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഡെല്‍ഹിയുടെ മുൻ നായകൻ ഋഷഭ് പന്താണ് നിലവില്‍ ലഖ്നൗവിന്‍റെ കപ്പിത്താൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്