നെയ്മറിന് വീണ്ടും പരിക്ക്

MARCH 11, 2025, 9:17 AM

നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സാന്റോസിന്റെ അവസാന മത്സരത്തിൽ നെയ്മർ ജൂനിയർ കളിച്ചിരുന്നില്ല.

വൈദ്യപരിശോധനയിൽ താരത്തിന് ചെറിയ പരിക്കുള്ളതായി ക്ലബ് സ്ഥിരീകരിച്ചു, നെയ്മറിനും സാന്റോസിനും ഈ പരിക്ക് കനത്ത പ്രഹരമാണ്. സീസൺ നിർണായക ഘട്ടത്തിൽ നിൽക്കെ ആണ് ഈ പരിക്ക്.

ജനുവരിയിൽ അൽ ഹിലാലിൽ നിന്ന് സാന്റോസിനൊപ്പം തിരിച്ചെത്തിയതിനുശേഷം, നെയ്മർ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച ഫോമിലായുരുന്നു. താരം ബ്രസീൽ ദേശീയ ടീമിലും ഇടം നേടിയിരുന്നു. എന്നിരുന്നാലും, ഈ ഏറ്റവും പുതിയ പരിക്ക് നെയ്മറിനും അദ്ദേഹത്തിന്റെ ആരാധകർക്കും ആശങ്ക ഉയർത്തുന്നു. അവസാന വർഷങ്ങളിൽ പരിക്ക് കാരണം നെയ്മർ ദീർഘാകാലം പുറത്തിരിക്കേണ്ടി വന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam