വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

MARCH 11, 2025, 9:07 AM

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ജയം. സ്‌കോർ: മുംബൈ 179/6 ഗുജറാത്ത് 170. മുംബൈ, ബ്രാബോൺ സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. 54 റൺസ് നേടിയ ഹർമൻപ്രീത് കൗറാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് 170ന് എല്ലാവരും പുറത്താവുകയായിരുന്നു. 25 പന്തിൽ 61 റൺസെടുത്ത ഭാർട്ടി ഫുൾമാനിയാണ് ടോപ് സ്‌കോറർ.

അമേലിയ കേർ, ഹെയ്‌ലി മാത്യൂസ് എന്നിവർ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതമെടുത്തു.
ഒരു ഘട്ടത്തിൽ ആറിന് 92 എന്ന നിലയിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു മുംബൈ. ബേത് മൂണി (7), കഷ്വി ഗൗതം (10), ഹർലിൻ ഡിയോൽ (24), അഷ്‌ലി ഗാർഡ്‌നർ (0), ഫോബെ ലിച്ച്ഫീൽഡ് (22), ഡിയേന്ദ്ര ഡോട്ടിൻ(10) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. പിന്നീടായിരുന്നു ഭാർട്ടിയുടെ മിന്നുന്ന പ്രകടനം. അവർ ക്രീസിലുള്ളപ്പോൾ ഗുജറാത്തിന് വിജയപ്രതീക്ഷയുമുണ്ടായിരുന്നു. 

എന്നാൽ 17-ാം ഓവറിൽ അമേലിയ താരത്തെ മടക്കി. സിമ്രാൻ ഷെയ്ഖ് (18), തനൂജ കൻവാർ (10), പ്രിയ മിശ്ര (1) എന്നിവരുടെ ഇന്നിംഗ്‌സ് പരാജയഭാരം കുറയ്ക്കാൻ മാത്രമാണ് സഹായിച്ചത്. മേഘ്‌ന സിംഗ് (1) പുറത്താവാതെ നിന്നു.

vachakam
vachakam
vachakam

നേരത്തെ ഹർമൻപ്രീതിന് പുറമെ ഹെയ്‌ലി മാത്യൂസ് (27), നതാലി സ്‌കിവർ (38), അമൻജോത് കൗർ (27) എന്നിവരുടെ ഇന്നിംഗ്‌സുകൾ കൂടിയാണ് മുബൈയെ മികച്ച സ്‌കോറിലെത്താൻ സഹായിച്ചത്. തോറ്റെങ്കിലും ആദ്യ മൂന്നിലുണ്ട് ഗുജറാത്ത്. എട്ട് മത്സരങ്ങളും പൂർത്തിയാക്കിയ അവർക്ക് എട്ട് പോയിന്റാണുള്ളത്. 

എട്ട് മത്സരങ്ങളിൽ 10 പോയിന്റുള്ള ഡൽഹി കാപിറ്റൽസ് വനിതകളാണ് ഒന്നാമത്. ഏഴ് മത്സരങ്ങളിൽ 10 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തും. മുംബൈക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ട്്. അവസാന മത്സരത്തിൽ ആർസിബിയെ തോൽപ്പിക്കാനായാൽ മുംബൈക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാം. ഒന്നാം സ്ഥാനക്കാർ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. രണ്ടും മൂന്നും സ്ഥാനക്കാർ എലിമിനേറ്റർ കളിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam