ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണറും ഡെല്‍ഹി സര്‍ക്കാരും തമ്മിലുള്ള നിയമപരമായ തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട്, ദേശീയ തലസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കോടതിയിലുള്ള നിരവധി കേസുകള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചു.
ഡല്‍ഹി വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ (ഡിഇആര്‍സി) ചെയര്‍മാന്‍ നിയമനം, ഡല്‍ഹി ജലബോര്‍ഡിനുള്ള ധനസഹായം, ഡല്‍ഹി കലാപ കേസുകളില്‍ അഭിഭാഷകരുടെ നിയമനം, വിദേശ രാജ്യങ്ങളിലെ അധ്യാപക പരിശീലനം, യമുന മലിനീകരണത്തെക്കുറിച്ചുള്ള ഉന്നതതല സമിതി എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസുകളില്‍ ചിലത്.
ആം ആദ്മി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍, ഡല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായ നജീബ് ജംഗ്, അനില്‍ ബൈജാല്‍, വി കെ സക്സേന എന്നിവരും വിവിധ വിഷയത്തില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടിയിരുന്നു. ഈ അഭിപ്രായവ്യത്യാസങ്ങളില്‍ പലതും കോടതികളില്‍ എത്തി. അരവിന്ദ് കെജ്രിവാളിന്റെയും പിന്നീട് ആതിഷിയുടെയും നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മനഃപൂര്‍വ്വം തടസ്സം സൃഷ്ടിക്കുകയാണെന്ന് പരാതിപ്പെട്ടു. മറുവശത്ത്, എഎപി തന്നോട് സഹകരിക്കുന്നില്ലെന്ന് എല്‍ജിയും ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്