ന്യൂഡല്‍ഹി: രാജ്യത്തെ തിരക്കേറിയ 60 റെയില്‍വേ സ്റ്റേഷനുകളില്‍
സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം തുറക്കാന്‍ തീരുമാനം. ന്യൂഡല്‍ഹി
റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും യാത്രക്കാര്‍ മരിച്ചതിന്റെ
പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ട്രെയിന്‍ വരുന്നതിന്
മുന്‍പ് മാത്രം കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് യാത്രക്കാരെ
സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ന്യൂഡല്‍ഹി, വാരാണസി, ആനന്ദ്
വിഹാര്‍, അയോധ്യ, പട്ന സ്റ്റേഷനുകളിലാണ് ഇത് ആദ്യം നടപ്പാക്കുക.
പ്ലാറ്റ്ഫോമിലേക്ക് കണ്‍ഫേംഡ് ടിക്കറ്റുകാര്‍ക്കു മാത്രമായിരിക്കും
പ്രവേശനം. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകാര്‍ പുറത്തെ കേന്ദ്രത്തില്‍
കാത്തിരിക്കണം. സ്റ്റേഷന്റെ ശേഷിക്കും തീവണ്ടികളുടെ ലഭ്യതയ്ക്കും
അനുസരിച്ച് മാത്രം ടിക്കറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട
സ്റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കും, മേല്‍നടപ്പാതകള്‍ 12
മീറ്റര്‍ വീതിയിലും ആറുമീറ്റര്‍ വീതിയിലുമാക്കും, സ്റ്റേഷനുള്ളിലും
പുറത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും, വാക്കി ടോക്കികള്‍,
അനൗണ്‍സ്മെന്റ് സംവിധാനം കൊണ്ടുവരും, റെയില്‍വേ ജീവനക്കാര്‍ക്കും
സേവനദാതാക്കള്‍ക്കും പുതിയ തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കും
എന്നൊക്കെയാണ് മറ്റു പ്രധാന തീരുമാനങ്ങള്‍.
ഇതിനുപുറമെ എല്ലാ പ്രധാന
സ്റ്റേഷനുകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്റ്റേഷന്‍ ഡയറക്ടറായി
നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഡയറക്ടര്‍ക്ക് സാമ്പത്തികാധികാരം
നല്‍കും. സ്റ്റേഷന്‍ മെച്ചപ്പെടുത്താന്‍ ഇദ്ദേഹത്തിന്
തീരുമാനമെടുക്കാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്