ആശമാര്‍ക്ക് ആശ്വാസം; ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം

MARCH 11, 2025, 8:24 AM

ന്യൂഡല്‍ഹി: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയില്‍ സിപിഐ അംഗം സന്തോഷ് കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിന് തുകയൊന്നും നല്‍കാൻ ഇല്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം ഇതുവരെ നല്‍കിയിട്ടില്ല എന്നും ജെപി നദ്ദയെ ഉദ്ദരിച്ച്‌ മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

രാജ്യസഭയില്‍ വെച്ച്‌ സന്തോഷ് കുമാർ എംപി ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് ചോദിച്ചത്. മറുപടിയായി ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ ജെപി നദ്ദ, എൻഎച്ച്‌എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി.

vachakam
vachakam
vachakam

കൂടാതെ, ദേശീയ ആരോഗ്യ മിഷനില്‍ ആശ വർക്കർമാർക്കുള്ള കേന്ദ്ര വിഹിതം നല്‍കിയില്ലെന്ന കേരളത്തിന്റെ വാദം ശരിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന് എല്ലാ കുടിശ്ശികയും നല്‍കിയിട്ടുണ്ടെന്നും കേരളം വിനിയോഗത്തിൻ്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി.

കേരളത്തിൻ്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആശ വർക്കർമാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാർ പാർലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. കെ സി വേണുഗോപാല്‍ അടക്കമുള്ള എംപിമാർ പ്രതിഷേധത്തില്‍ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam