മുംബൈ: ഹലാല്‍ സര്‍ട്ടിഫിക്കേഷന് പകരം ഹിന്ദുക്കളുടെ മാംസക്കടകള്‍ക്കായി മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ എല്ലാ ഛട്ക മട്ടണ്‍, ചിക്കന്‍ കടകളും പുതുതായി ആരംഭിച്ച മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭം മന്ത്രി നിതേഷ് റാണെ പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ക്ക് മാത്രമായിരിക്കും മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുക.
ശരിഅത്ത് അഥവാ ഇസ്ലാമിക നിയമം അനുസരിച്ച് മൃഗങ്ങളെ അറുത്ത് മാംസം തയ്യാറാക്കുന്ന ഇന്ത്യയിലെ നിലവിലുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന് സമാനമാണ് മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍. ഹലാല്‍ കശാപ്പ് രീതിക്ക് വിരുദ്ധമായി, ഛട്ക രീതിയില്‍ ഒരൊറ്റ വെട്ടില്‍, വേദനയില്ലാത്ത രീതിയില്‍ മൃഗത്തെ കൊന്നതിന് ശേഷമാണ് മാംസം തയ്യാറാക്കുന്നത്.
പിന്നാക്ക ഹിന്ദു വിഭാഗമായ ഖതിക് സമുദായത്തിലെ ആളുകള്‍ക്ക് മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍.കോം എന്ന വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കാം. കശാപ്പും ആട്ടിറച്ചി വില്‍പ്പനയും ഉപജീവന മാര്‍ഗമായി സ്വീകരിച്ച സമൂഹമാണ് ഖതിക്.
'ഈ മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കണം, മല്‍ഹാര്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത കടകളില്‍ നിന്ന് ഹിന്ദുക്കള്‍ ആട്ടിറച്ചി വാങ്ങരുത്. ഇതാണ് ഞാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നത്,' റാണെ കൂട്ടിച്ചേര്‍ത്തു.
'ഈ മാംസം ഹിന്ദു ഖാതിക് സമുദായത്തിലെ വില്‍പ്പനക്കാര്‍ വഴി മാത്രമേ ലഭ്യമാകൂ. അതിനാല്‍, മല്‍ഹാര്‍ സാക്ഷ്യപ്പെടുത്തിയ വില്‍പ്പനക്കാരില്‍ നിന്ന് മാത്രമേ ആട്ടിറച്ചി വാങ്ങാന്‍ ഞങ്ങള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുള്ളൂ,' വെബ്സൈറ്റ് പറയുന്നു. മാംസം 'പുതിയതും, വൃത്തിയുള്ളതും, ഉമിനീര്‍ മാലിന്യമില്ലാത്തതും, മറ്റ് മൃഗങ്ങളുടെ മാംസവുമായി കലര്‍ത്താത്തതുമാണ്' എന്ന് വെബ്സൈറ്റ് വിശദീകരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്