കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് വ്യാജ ഹിന്ദു മതം ഇറക്കുമതി ചെയ്യുകയാണ് ബിജെപിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മതത്തിന്റെ അടിസ്ഥാനത്തില്‍ സംസഥാനത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ആരോപിച്ചു. യഥാര്‍ത്ഥ ഹിന്ദു മതത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും എന്നാല്‍ ബിജെപിയുടെ വ്യാജ ഹിന്ദു മതത്തിന് ഈ പരിരക്ഷ ലഭിക്കില്ലെന്നും മമത പറഞ്ഞു.
ബിജെപി അടുത്ത വര്‍ഷം അധികാരത്തില്‍ വന്നാല്‍ തൃണമൂലിന്റെ മുസ്ലീം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്തേക്കെറിയുമെന്ന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മമത. സഭയില്‍ ബഹളമുണ്ടാക്കിയതിന് ഒരു മാസമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ് അധികാരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്