'പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിൽ: വിമർശനവുമായി  ഷാഹിദ് അഫ്രീദി

MARCH 12, 2025, 8:48 AM

തെറ്റായ തീരുമാനങ്ങൾ കാരണം പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദി.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാതെ ടീം പുറത്തായതിന് ശേഷമാണ് അഫ്രീദിയുടെ പ്രതികരണം.

ചാമ്ബ്യന്‍സ് ലീഗിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരെ ഏകദിന, ടി20 പരമ്ബരകളാണ് പാകിസ്ഥാന്‍ ഇനി കളിക്കുന്നത്. ഇതില്‍ ഷദാബ് ഖാനെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചതിനെയും വൈസ് ക്യാപ്റ്റനാക്കി നിയമിച്ചതിനെയും അഫ്രീദി വിമര്‍ശിച്ചു.

vachakam
vachakam
vachakam

ആഭ്യന്തര ക്രിക്കറ്റില്‍ എന്ത് പ്രകടനം നടത്തിയാണ് ഷദാബിനെ തിരിച്ചുവിളിച്ചതെന്ന് അഫ്രീദി ചോദിച്ചു. പിസിബിയുടെ തീരുമാനങ്ങളില്‍ തുടര്‍ച്ചയും സ്ഥിരതയും ഇല്ലെന്നും തെറ്റായ തീരുമാനങ്ങള്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ ഐസിയുവിലാണ് എന്നതാണ് വസ്തുതയെന്നും അഫ്രീദി പറഞ്ഞു.

യാതൊരു ഉത്തരവാദിത്തവുമില്ലാതെ ക്യാപ്റ്റന്മാരെയും പരിശീലകരെയും കളിക്കാരെയും മാറ്റുക മാത്രമാണ് പിസിബി ചെയ്യുന്നത്. ഏതെങ്കിലും ഒരു ടൂര്‍ണമെന്റ് പരാജയപ്പെടുമ്ബോള്‍ ഇങ്ങനെയെല്ലാം ചെയ്ത് മുഖം രക്ഷിക്കുന്നു. ബോര്‍ഡിന്റെ തീരുമാനങ്ങളിലും നയങ്ങളിലും സ്ഥിരതയില്ല. എന്ത് ഉത്തരവാദിത്തമാണ് ബോര്‍ഡ് കാണിക്കുന്നതെന്നും അഫ്രീദി ചോദിച്ചു..

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam