ഇന്ത്യാ-പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കുമോ? വ്യക്തത വരുത്തി ബിസിസിഐ

MAY 7, 2025, 5:32 AM

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ തുടരുന്ന കാര്യത്തിൽ വ്യക്തത വരുത്തി ബസിസിഐ. നിലവിൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം മെയ് 25 വരെ ഐപിഎൽ മത്സരങ്ങൾ സാധാരണപോലെ തുടരുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് അതീവ സുരക്ഷാ സാഹചര്യം നിലനിൽക്കുന്നതിനാല്‍ സാധാരണക്കാരും വിവിഐപികളും പങ്കെടുക്കുന്ന ഐപിഎല്ലിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ആശങ്കൾ ഉയർന്നിരുന്നു.

അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങളാണ് ഐപിഎല്ലിൽ നടക്കാനിരിക്കുന്നത്. ഐ‌പി‌എൽ സാധാരണഗതിയിൽ നടക്കുമെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് എഎൻഐ റിപ്പോർട്ട്. ബിസിസിഐ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ബസിസിഐയുടെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam