കോലിയും രോഹിത്തും ഇന്ത്യൻ  ടീമിൽ ഇനി എത്രനാൾ? ​ഗൗതം ​ഗംഭീർ പറയുന്നു 

MAY 7, 2025, 4:24 AM

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പിന്തുണച്ച് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. നന്നായി കളിക്കുന്നിടത്തോളം കാലം ഇരുവരും  ടീമിൽ തുടരുമെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ടീമിൽ ആരു കളിക്കണമെന്ന് തീരുമാനിക്കുന്നത് മികച്ച പ്രകടനമാണ്. ടീമിൽ ഒരു കളിക്കാരനെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർക്കും പരിശീലകനും ബിസിസിഐക്കും പോലും പങ്കില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു.

‘ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾക്ക് വിടവാങ്ങൽ മത്സരങ്ങൾ ആലോചനയിൽ ഇല്ലെന്നും ​ഗംഭീർ പറഞ്ഞു. ഒരു കായികതാരത്തിനും വിരമിക്കുന്നതിനായി പ്രത്യേക മത്സരങ്ങൾ ലഭിക്കുകയില്ല. ഒരു താരം കരിയർ അവസാനിപ്പിക്കുമ്പോൾ നേടേണ്ടത് കിരീടങ്ങളും രാജ്യത്തിന്റെ സ്നേഹവുമാണ്. 

അതാണ് ശരിക്കും പ്രധാനം. ഇന്ത്യൻ ടീമിൽ താരങ്ങളെ എടുക്കുന്നത് തന്റെ ഇഷ്ടത്തിനല്ല. ടീമിനെ തിരഞ്ഞെടുക്കേണ്ടത് പരിശീലകന്റെ ചുമതലയല്ല. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ താരങ്ങളുടെ മികച്ച പ്രകടനം ഉറപ്പുവരുത്തകയാണ് പരിശീലകനെന്ന നിലയിൽ എന്റെ ജോലി’, ​ഗംഭീർ പറഞ്ഞു.

vachakam
vachakam
vachakam

രോഹിത് ശർമയും വിരാട് കോഹ്‍ലിയും 18 വർഷത്തോളമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാ​ഗമാണ്. 2007 ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ രോഹിത് ശർമ ഉണ്ടായിരുന്നു. 2011ലെ ഏകദിന ലോകകപ്പാണ് വിരാട് കോഹ്‍ലി ആദ്യമായി സ്വന്തമാക്കിയ ദേശീയ കിരീടം. 2024ലെ ട്വന്റി 20 ലോകകിരീടവും 2025ലെ ചാംപ്യൻസ് ട്രോഫിയും രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഒരുമിച്ച് സ്വന്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam