‘ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ല’: ​​ഗൗതം ​ഗംഭീർ

MAY 7, 2025, 4:07 AM

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കറിനെ വിമർശിച്ചു ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ലെന്ന് ഗവാസ്കറിന്റെ പേര് പരാമർശിക്കാതെ ഗംഭീർ പറഞ്ഞു.

"എട്ട് മാസമായി ഞാൻ ഇന്ത്യൻ ടീമിന്റെ പരിശീലകനാണ്. വിജയങ്ങളില്ലെങ്കിൽ എന്നെ വിമർശിക്കാം. അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. വിമർശനം സ്വാഭാവികമാണ്. എന്നാൽ 25 വർഷമായി കമന്ററി ബോക്സിൽ കഴിയുന്ന ചിലർ ഇന്ത്യൻ ക്രിക്കറ്റിനെ അവരുടെ കുടുംബ സ്വത്തായി കണക്കാക്കുന്നു. പക്ഷേ അങ്ങനെയല്ല, ഇന്ത്യൻ ക്രിക്കറ്റ് 140 കോടി ഇന്ത്യക്കാരുടേതാണ്," ഗംഭീർ പ്രതികരിച്ചു.

‘ചില ആളുകൾ എന്റെ പരിശീലനത്തെക്കുറിച്ചും ക്രിക്കറ്റ് കരിയറിനെക്കുറിച്ചും ചോദ്യം ഉന്നയിച്ചു. ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ലഭിച്ച സമ്മാനത്തുക എന്ത് ചെയ്തെന്ന് ചോദിക്കുന്നു. സമ്മാനത്തുക എന്ത് ചെയ്തെന്ന് ആരോടും എനിക്ക് പറയേണ്ട കാര്യമില്ല.

vachakam
vachakam
vachakam

പക്ഷേ ഈ രാജ്യം അറിയേണ്ട കാര്യങ്ങളുണ്ട്. ചിലർ ഇന്ത്യയിൽ പണം സമ്പാദിക്കുകയും അത് വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ടാക്സ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാകാൻ ഞാൻ വിദേശത്ത് താമസിക്കുകയും ഇന്ത്യക്കാരനായി ജീവിക്കുകയും ചെയ്യുന്നില്ല.’ ​​ഗംഭീർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam