ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ അപൂർവ നേട്ടം കൈവരിച്ചു. തുടർച്ചയായ 12-ാം ട്വന്റി 20യിലാണ് സൂര്യകുമാർ 25ലധികം റൺസ് നേടുന്നത്.
അതിനിടെ തുടർച്ചയായി 13 ഇന്നിങ്സുകളിൽ ദക്ഷിണാഫ്രിക്കൻ താരം ടെംമ്പ ബാവൂമ 25ലധികം റൺസ് നേടിയിട്ടുണ്ട്. എന്നാൽ ഇത് 2019-2020 വർഷങ്ങളിലാണ്. സൂര്യയുടെ നേട്ടം ഒരേ വർഷത്തിലാണെന്നതാണ് പ്രത്യേകത.
ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 24 പന്തിൽ നിന്ന് 35 റൺസ് നേടിയാണ് സൂര്യകുമാർ ചരിത്ര നേട്ടം കൈവരിച്ചത്. മുംബൈ ഇന്ത്യൻസിന്റെ ഇന്നിംഗ്‌സിൽ വിൽ ജാക്സിനൊപ്പം മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർക്കാനും സൂര്യകുമാറിന് കഴിഞ്ഞു.
വിൽ ജാക്‌സ് 35 പന്തിൽ അഞ്ച് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 53 റൺസ് നേടി. സൂര്യകുമാറിന്റെയും വിൽ ജാക്‌സിന്റെയും ഇന്നിംഗ്‌സ് മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 24 പന്തിൽ 35 റൺസ് നേടിയതോടെയാണ് സൂര്യകുമാർ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ് ഇന്നിങ്സിൽ വിൽ ജാക്സിനൊപ്പം മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർക്കാനും സൂര്യയ്ക്ക് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്