തിങ്കളാഴ്ച രാത്രി സീരി എയിൽ നടന്ന മഴയിൽ കുതിർന്ന മത്സരത്തിൽ എ.സി മിലാൻ അവസാന നിമിഷത്തെ ഗോളുകളിൽ ജെനോവയെ 2-1ന് തോൽപ്പിച്ചു. ആദ്യ പകുതിയിൽ തീർത്തും മങ്ങിയ പ്രകടനമാണ് എ.സി. മിലാൻ കാഴ്ചവെച്ചത്. ഗോൾകീപ്പർ മൈക്ക് മൈഗ്നന്റെ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ മിലാൻ തോറ്റുപോകുമായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിലാണ് മിലാൻ പൊരുതിക്കളിച്ച് വിജയം കരസ്ഥമാക്കിയത്.
ജനോവയ്ക്കു വേണ്ടി 61-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വിറ്റീഞ്ഞ ഗോൾ നേടിയതോടെ അവർ ലീഡ് നൽകി. എന്നാൽ മിലാൻ 76-ാം മിനിറ്റിൽ റാഫേൽ ലിയാവോയുടെ ഷോട്ടിലൂടെയാണ് സമനില നേടിയത്. തൊട്ടുപിന്നാലെ, ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോർട്ടൻ ഫ്രെൻഡ്രപ്പിന്റെ ഒരു സെൽഫ് ഗോൾ മിലാന് വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ 57 പോയിന്റുമായി മിലാൻ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇനി മൂന്ന് റൗണ്ടുകൾ മാത്രം ശേഷിക്കെ അവർ ഇപ്പോഴും ആറ് പോയിന്റ് പിന്നിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്