മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ നാട്ടില്‍ നിന്ന് തിരികെയെത്തി ടീമിനൊപ്പം ചേര്‍ന്നു. 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടൈറ്റന്‍സിനായി റബാഡ കളിക്കും. ടൂര്‍ണമെന്റില്‍ നിന്ന് പാതിവഴിയില്‍ വിട്ടുനില്‍ക്കാനുള്ള കാരണം പേസര്‍ ഒടുവില്‍ വെളിപ്പെടുത്തി. ഒരു ലഹരി മരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് തനിക്ക് 'താല്‍ക്കാലിക സസ്പെന്‍ഷന്‍' ലഭിക്കുകയായിരുന്നെന്ന് താരം പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം റബാഡ ഒരു പ്രസ്താവന പുറത്തിറക്കി, താന്‍ നിരാശപ്പെടുത്തിയ ആരാധകരോട് ക്ഷമ ചോദിച്ചു. ക്രിക്കറ്റ് കളിക്കാരനെന്ന പ്രൊഫഷനെ ഒരിക്കലും നിസ്സാരമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഐ കേപ് ടൗണിനായി ദക്ഷിണാഫ്രിക്കയില്‍ എസ്എ 20 യില്‍ കളിക്കുന്നതിനിടെയാണ് റബാഡ മയക്കുമരുന്ന് ഉപയോഗിച്ചത്. പ്രകടനം വര്‍ദ്ധിപ്പിക്കുന്നതിനായല്ല വിനോദത്തിനായാണ് ലഹരി മരുന്ന് ഉപയോഗിച്ചതെന്ന് പിന്നീട് കണ്ടെത്തി.
''ഞാന്‍ നിരാശപ്പെടുത്തിയ എല്ലാവരോടും ഞാന്‍ അഗാധമായി ഖേദിക്കുന്നു. ക്രിക്കറ്റ് കളിക്കാനുള്ള പദവി ഞാന്‍ ഒരിക്കലും നിസ്സാരമായി കാണില്ല. ഈ പദവി എന്നെക്കാള്‍ വളരെ വലുതാണ്. ഇത് എന്റെ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്ക് അപ്പുറമാണ്. ഞാന്‍ ഒരു താല്‍ക്കാലിക സസ്പെന്‍ഷന്‍ അനുഭവിക്കുകയാണ്, ഞാന്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന കളിയിലേക്ക് മടങ്ങിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' റബാഡ രപറഞ്ഞു.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും ഗുജറാത്ത് ടൈറ്റന്‍സും നല്‍കിയ പിന്തുണയ്ക്ക് റബാഡ നന്ദി പറഞ്ഞു. 2025 ലെ ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനായി റബാഡ രണ്ട് മത്സരങ്ങള്‍ കളിച്ചു. ഇവയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 2024 നവംബറില്‍ സൗദി അറേബ്യയില്‍ നടന്ന മെഗാ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 10.75 രൂപയ്ക്കാണ് റബാഡയെ സ്വന്തമാക്കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്