തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്ക്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.
അതേസമയം സഞ്ജുവിന്റെ അച്ഛൻ സാംസണിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും കെസിഎ തീരുമാനിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്