ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 6,000 റണ്‍സ് തികച്ച് രോഹിത് ശര്‍മ. മുംബൈ ഇന്ത്യൻസിനായി ഒരു കളിക്കാരൻ 6,000 റൺസ് എടുക്കുന്നത് ഇതാദ്യമാണ്. തന്റെ 231-ാം മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഐപിഎല്ലിൽ ആകെ 267 മത്സരങ്ങൾ കളിച്ച രോഹിത് 6,900-ലധികം റൺസ് നേടിയിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ആയിരുന്നു രോഹിത് കളിച്ച മറ്റൊരു ടീം.
അതേസമയം ഐപിഎല്ലിൽ മുംബൈയ്ക്കായി 6024 റൺസുമായി രോഹിത് രണ്ടാം സ്ഥാനത്താണ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 8871 റൺസുമായി വിരാട് കോഹ്‌ലിയാണ് പട്ടികയിൽ മുന്നിൽ. രോഹിത് 36 പന്തിൽ നിന്ന് 53 റൺസ് നേടി റിയാൻ പരാഗിന്റെ പന്തിൽ പുറത്തായി. ഒമ്പത് ബൗണ്ടറികൾ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്