ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഹാട്രിക് നേടി റെക്കോഡിട്ട് യുസ്വേന്ദ്ര ചാഹല്‍. ഐപിഎലില്‍ ചാഹലിന്റെ രണ്ടാം ഹാട്രിക്കാണ് പിറന്നത്. ഒരോവറില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തുന്ന ബോളര്‍മാരുടെ പട്ടികയിലും രണ്ടാമതും ചാഹല്‍ ഇടം നേടി.
18 ഓവറില്‍ 178 ന് 5 എന്ന നിലയില്‍ ശക്തമായ ഫിനിഷിന് ചെന്നൈ തയാറെടുക്കവേയാണ് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചാഹലിനെ പന്തേല്‍പ്പിക്കുന്നത്. ക്രീസിലുള്ളത് സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയും ശിവം ദുബെയും. ചഹലിന്റെ ആദ്യ പന്തില്‍ ധോണിയുടെ സിക്‌സ്. രണ്ടാം പന്തും പവലിയനിലെത്തിക്കാന്‍ ധോണി ശ്രമിച്ചെങ്കിലും പിഴച്ചു. നെഹാല്‍ വധേരയ്ക്ക് ക്യാച്ച്. 4 പന്തില്‍ 11 റണ്‍സാണ് ധോണി നേടിയത്.
പിന്നാലെ ദീപക് ഹൂഡ ക്രീസില്‍. പതിനെട്ടാം ഓവറിലെ മൂന്നാം പന്തില്‍ രണ്ടു റണ്‍്. നാലാം പന്ത് ഉയര്‍ത്തിയടിച്ച ഹൂഡ (2) പ്രിയാന്‍,് ആര്യയുടെ കൈയിലൊതുങ്ങി. പിന്നാലെ അന്‍ഷുല്‍ കാംബോജ് ഇംപാക്റ്റ് പ്ലേയറായി ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ കാംബോദ് ക്ലീന്‍ഡ ബൗള്‍ഡ്. ചാഹലിന്റെ ഹാട്രിക് തടയുക എന്നത് അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിന്റെ ചുമതലയായി. വമ്പന്‍ ഷോട്ടിന് ശ്രമിച്ച നൂര്‍ മാര്‍ക്കോ ജാന്‍സന്റെ കൈയില്‍ കുടുങ്ങി. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കെതിരെ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി ഇതോടെ ചാഹല്‍ മാറി. 186 ന് 9 എന്ന നിലയിലേക്ക് ചെന്നൈ കൂപ്പുകുത്തി. തൊട്ടടുത്ത ഓവറില്‍ ശിവം ദുബെയെ (6) അര്‍ഷ്ദീപ് ശശാങ്ക് സിംഗിന്റെ കൈകളിലെത്തിച്ചതോടെ ചെന്നൈ 190 ന് പുറത്ത്.
ഐപിഎല്ലില്‍ ചാഹലിന്റെ രണ്ടാമത്തെ ഹാട്രിക് ആയിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഒന്നിലധികം തവണ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനായി അദ്ദേഹം മാറി.
ഐപിഎല്ലില്‍ ഒന്നിലധികം ഹാട്രിക് നേടിയ കളിക്കാര്‍
അമിത് മിശ്ര - 3 (2008, 2011, 2013)
യുവരാജ് സിംഗ് - 2 (2009)
യുസ്വേന്ദ്ര ചാഹല്‍ - 2 (2022, 2025)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്