ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി മഹേന്ദ്ര സിങ് ധോണി കളിക്കുമെന്നുറപ്പ് പറഞ്ഞ് സുരേഷ് റെയ്‌ന. ഐ.പി.എൽ കളിക്കാനെത്തുമെന്നും ധോണി ഒരു സീസൺ കൂടിയെങ്കിലും ടീമിൽ തന്നെ തുടരുമെന്നും റെയ്‌ന ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് കൂടുതൽ മികച്ച ആസൂത്രണത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ധോണി തീർച്ചയായും ഒരു സീസൺ കൂടി ഐ.പി.എൽ കളിക്കും' റെയ്‌ന പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്‌സ് ലേലത്തിൽ മികച്ച താരങ്ങളെ വിളിച്ചെടുക്കാതിരുന്നതിനെതിരെ റെയ്‌ന പ്രതികരിച്ചിരുന്നു. 'താരേലലത്തിൽ മികച്ച യുവതാരങ്ങൾ എത്രയോ ഉണ്ടായിരുന്നു. ചെന്നൈയ്‌ക്കെതിരെ സെഞ്ച്വറി നേടിയ പഞ്ചാബ് കിങ്‌സ് താരം പ്രിയാൻഷ് ആര്യ ലേലത്തിൽ വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന താരങ്ങളായ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെല്ലാം ലേലത്തിനുണ്ടായിരുന്നു. എന്നാൽ പണം കയ്യിലുണ്ടായിട്ടും ഇവരെയൊന്നും സ്വന്തമാക്കാൻ ചെന്നൈ ടീം ശ്രമിച്ചില്ലെന്നുമാണ് റെയ്‌ന പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്