മുംബൈ: ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍എസ്ജി) ക്യാപ്റ്റന്‍ ഋഷഭ് പന്തിന് പിഴ ചുമത്തി ബിസിസിഐ. കുറഞ്ഞ ഓവര്‍ റേറ്റിനാണ് ടീമിനും ക്യാപ്റ്റനുമെതിരെ നടപടി. ഋഷഭ് പന്തിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇംപാക്റ്റ് പ്ലെയര്‍ ഡേവിഡ് മില്ലര്‍ ഉള്‍പ്പെടെയുള്ള പ്ലേയിംഗ് ഇലവനിലെ ബാക്കി കളിക്കാര്‍ക്ക് 6 ലക്ഷം രൂപയോ അതത് മാച്ച് ഫീസിന്റെ 25 ശതമാനമോ, ഏതാണോ കുറവ് അത് പിഴയായി ചുമത്തും.
'ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം സീസണില്‍ അദ്ദേഹത്തിന്റെ ടീമിന്റെ രണ്ടാമത്തെ പിഴയായതിനാല്‍, കുറഞ്ഞ ഓവര്‍ റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി,' ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 54 റണ്‍സിന് പരാജയപ്പെട്ടു. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന ലക്‌നൗവിന് 161 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. മുംബൈക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി. എല്‍എസ്ജിക്ക് വേണ്ടി ആയുഷ് ബദോണി 35 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മുംബൈ ഇന്ത്യന്‍സിനെതിരെ വെറും നാല് റണ്‍സ് മാത്രം നേടിയ ഋഷഭ് പന്ത് ബാറ്റിംഗില്‍ പരാജയം തുടര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്