ന്യൂഡൽഹി: മേയ് 24ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന നീരജ് ചോപ്രയുടെ പേരിലുള്ള ഇന്റർനാഷണൽ ജാവലിൻ ത്രോ മത്സരത്തിൽ ഒളിമ്പിക് ചാമ്പ്യനായ പാകിസ്ഥാൻ താരം നദീം അർഷാദ് പങ്കെടുക്കില്ല.
ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ പരിശീലനം ചൂണ്ടിക്കാട്ടിയാണ് നദീം ക്ഷണം നിരസിച്ചതെങ്കിലും പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് താരത്തിന്റെ തീരുമാനമെന്നറിയുന്നു. നദീം അർഷാദിനെ ക്ഷണിച്ചിരുന്നതായി നീരജ് ചോപ്ര അറിയിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരമാണ് നീരജ് ചോപ്ര ക്ലാസിക്. ഹരിയാനയിലെ പഞ്ച്കുളയിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും വെളിച്ചക്കുറവ് കാരണം വേദി ബംഗ്‌ളൂരുവിലേക്ക് മാറ്റേണ്ടി വരികയായിരുന്നു. നീരജ് ചോപ്ര, ജെ.എസ്.ഡബ്ല്യു സ്‌പോർട്‌സ്, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, വേൾഡ് അത്‌ലറ്റിക്‌സ് എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്