ബിഗ് ബ്യൂട്ടിഫുള്‍ ബില്ല്: ഏറ്റവും ധനികരായ 20% പേര്‍ക്ക് 6,055 ഡോളര്‍ വരുമാന വര്‍ദ്ധനവ്; പോക്കറ്റ് കാലിയാകുക ദരിദ്രര്‍ക്ക്

JUNE 30, 2025, 7:40 PM

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട നികുതി ഇളവ് ബില്ല് നികുതിദായകരില്‍ താഴെത്തട്ടിലുള്ള 20% പേര്‍ക്ക് പ്രതിവര്‍ഷം ശരാശരി 560 ഡോളര്‍ ചിലവാക്കും. അതേസമയം ഉയര്‍ന്ന തലത്തിലുള്ളവര്‍ക്ക് ശരാശരി 6,055 ഡോളറിന്റെ വര്‍ദ്ധനവും നല്‍കും. സമ്പന്നര്‍ക്ക് നികുതി ഇളവ് നല്‍കുന്നതിനായി ദരിദ്രരുടെ പോക്കറ്റില്‍ നിന്ന് ബില്‍ പണം എടുക്കുന്നു എന്ന ഡെമോക്രാറ്റിക് വിമര്‍ശനങ്ങളെ ശക്തിപ്പെടുത്തുന്നുവെന്ന് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ബജറ്റ് ലാബിലെ സാമ്പത്തിക വിദഗ്ധരുടെ വിശകലനം വ്യക്തമാക്കുന്നു. 

ബില്ല് ചെലവുകളും ആനുകൂല്യങ്ങളും നല്‍കുന്നത് നികുതിയില്‍ നിന്നും മറ്റ് ചെലവ് വ്യവസ്ഥകളിലൂടെയുമാണ്. മെഡിക്കെയ്ഡിലേയും സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിലേയും വെട്ടിക്കുറയ്ക്കലിന്റെ ആഘാതം ദരിദ്രരായ നികുതിദായകരാണ് വഹിക്കുന്നത്. എങ്കിലും, വരുമാന നിരക്ക് കുറയ്ക്കലും വിപുലീകരിച്ച സംസ്ഥാന, പ്രാദേശിക നികുതി കിഴിവും ഉള്‍പ്പെടെയുള്ള നികുതി ഇളവുകളുടെ ഏറ്റവും വലിയ നേട്ടം വരുമാന ചാര്‍ട്ടുകളിലെ മുകള്‍ത്തട്ടിലുള്ളവര്‍ക്കാണ് ലഭിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam